പെൺകുട്ടികളുടെ 5-כമത് ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി

പെൺകുട്ടികളുടെ 5-ാമത് സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി


തിരുവല്ല: 5-ാമത് കേരള സംസ്ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിന് തിരുവല്ലയിൽ തുടക്കമായി. നവംബർ 15 മുതൽ 17വരെ തിരുവല്ല മാർത്തോമ കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. റാന്നി നിയോജക മണ്ഡല എംഎൽഎ ശ്രീ രാജു എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. അഡ്വ: പ്രകാശ് ബാബു സ്വാഗതം അർപ്പിച്ചു. അഡ്വ: കെ അനന്ത ഗോപൻ ചടങ്ങിൽ പതാക ഉയർത്തി. ഉദ്ഘാടന ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചത് അഡ്വ: മാത്യു ടി തോമസ് എംഎൽഎ.

കേരള ഒളിമ്പിക്സ് അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും കേരള ഹോക്കി അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും മാർത്തോമ കോളേജും സംയുക്തമായി ചേർന്നുകൊണ്ടാണ് ഹോക്കി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. നവംബർ 17ന് നടക്കുന്ന സമാപന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ശ്രീ ബ്ലെസി വിജയികൾക്ക് സമ്മാനം നൽകും. ഹോക്കി ചാമ്പ്യൻഷിപ്പിന്റെ മുഴുവൻ സംഘാടനവും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ അനിൽകുമാറിന്റെ നേതൃത്വത്തിലാണ്. പത്തനംതിട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ജില്ലാ എൽഡിഎഫ് കമ്മറ്റി മെമ്പറും ടൗൺ എൽ സി മെമ്പറുമാണ് ശ്രീ അനിൽകുമാർ. അദ്ദേഹത്തിന്റെയും അഡ്വ: പ്രകാശ് ബാബു തിരുവല്ലയുടെയും പ്രയത്നത്തിന്റെ ഫലമായിട്ടാണ് അഞ്ചാമത് ഹോക്കി ചാമ്പ്യൻഷിപ്പ് തിരുവല്ലയിൽ സംഘടിപ്പിച്ചിരിക്കുന്നത്.