ഹണിബീ പൊതിഞ്ഞതാണോ......അതോ....???

എമിലി മുള്ളര്‍ എന്ന യുവതി ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകളെ വയറിന് ചുറ്റുമായി ചേര്‍ത്ത് ഫോട്ടോഷൂട്ട് നടത്തിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു തേനീച്ചവളര്‍ത്തുകേന്ദ്രത്തിലാണ് എമിലി മുള്ളര്‍ ജോലി ചെയ്യുന്നത്. രണ്ടാം തവണ ഗര്‍ഭം അലസിയപ്പോഴാണ് മുള്ളര്‍, തേനീച്ചകേന്ദ്രത്തില്‍ ജോലിക്ക് എത്തുന്നത്. ഒരു കുഞ്ഞിന് വേണ്ടി അതിയായി ആഗ്രഹിക്കുന്ന സമയം. അങ്ങനെ മൂന്നാമത് ഗര്‍ഭിണിയായ മുളളറുടെ ആഗ്രഹമായിരുന്നു ഗര്‍ഭം ധരിച്ച വയര്‍, തേനീച്ചകളെ പൊതിഞ്ഞ് ഫോട്ടോ ഷൂട്ട് നടത്താന്‍.