വീടിനായി പ്ലോട്ട് വാങ്ങുമ്പോള്‍ ഇതുകൂടി ഓര്‍ക്കുക

വീടിനായി പ്ലോട്ട് വാങ്ങുമ്പോള്‍ ഇതുകൂടി ഓര്‍ക്കുക

ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ വീടും പണിയുക. പുതിയ വീടിന് അനുയോജ്യമായ പ്ലോട്ട് എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. വ്യക്തമായ ധാരണകളോ സംശയനിവാരണമോ നടത്താതെ പ്ലോട്ടു വാങ്ങിക്കുകയും, സ്ഥലത്തിന്റെ നടപടി ക്രമങ്ങളില്‍ കുടുങ്ങി വീടെന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നവര്‍ അനവധിയുണ്ട് നമുക്കിടയില്‍. സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച് വീടുവെക്കാന്‍ അനുയോജ്യമെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യം വേണ്ടത്. പ്ലോട്ടിന്റെ സര്‍വേനമ്പര്‍ ഉപയോഗിച്ചു വില്ലേജ് ഓഫിസില്‍ നിന്ന്‍ വസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ വിവരം പരിശോധിക്കണം. ആധാരത്തില്‍ പറമ്പ് എന്നു കാണിച്ചിട്ടുള്ള പല പ്ലോട്ടുകളും വില്ലേജ് രേഖകളില്‍ പാടം എന്നു രേഖപ്പെടുത്തിയ സംഭവങ്ങളുണ്ടാകാറുണ്ട്. ടൗണ്‍ ഏരിയയിലാണ് പ്ലോട്ടെങ്കില്‍ സ്‌കീം പ്ലാന്‍ ചെക്ക് ചെയ്ത് റെസിഡന്‍ഷ്യല്‍ ഏരിയ ആണെന്ന് ഉറപ്പുവരുത്തണം. കെ.ബി.ആര്‍ പ്രകാരം സുഗമമായി വീടുവെക്കാനുള്ള ഏരിയയുണ്ടോ എന്നും ഉറപ്പു വരുത്തുന്നത് നല്ലതാണ്. ഉദാഹരണത്തിന് ഏഴുമീറ്റര്‍ വരെ ഉയരത്തിലുള്ള വീടുകള്‍ക്ക് മുനിസിപ്പല്‍/വില്ലേജ് റൂള്‍പ്രകാരം മൂന്നുമീറ്റര്‍ മുന്‍വശത്തും 1.50 മീറ്റര്‍ പിന്നിലും 1.20, 1.50 മീറ്റര്‍ വീതം ഇരുവശങ്ങളിലും സ്‌പേസ് ഇട്ടാണ് വീടുപണിയേണ്ടത്. ഏഴുമീറ്ററിനു മുകളിലാണ് ഉയരമെങ്കില്‍ പിന്‍വശത്ത് രണ്ടുമീറ്റര്‍ സ്‌പേസും വേണം. PWD റോഡിന്റെ സൈഡിലാണ് പ്ലോട്ടെങ്കില്‍ റോഡ് വൈഡനിങ് പ്‌ളാന്‍ പ്രകാരം വീതി കൂടാനുണ്ടോ എന്നും പരിശോധിച്ചിരിക്കന്നം. സ്വന്തമായി ഒരു വീടുപണിയുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ കൂടി ഓര്‍ക്കുക