കോട്ടയത്തെ പെണ്‍പുലി

ആണ്‍പുലികളുടെ മാത്രം കുത്തകയായിരുന്ന തൃശ്ശൂര്‍ മടയിലേക്ക് പെണ്‍പുലികള്‍ ഇറങ്ങിയപ്പോള്‍ നെറ്റി ചുളിച്ചവരെല്ലാം ഇപ്പോള്‍ അഭിനന്ദിക്കുന്നു ഈ പുലിക്കുട്ടികളെ. സ്തീകളുടെ കൂട്ടായ്മയായ വിങ്‌സിന്റെ ആഭിമുഖ്യത്തിലാണ് തിരുവല്ല സ്വദേശിനിയായ നിധി ഉള്‍പ്പടെയുള്ള വീട്ടമ്മമാര്‍ തെരുവിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ തവണ 3 പെണ്‍ പുലികളാണ് രംഗത്തിറങ്ങിയതെങ്കില്‍ ഇക്കുറി അത് 10 ആയി. ദേഹമാസകലം പെയിന്റടിച്ച് പുലിമടയിലേക്ക് ഇറങ്ങിയപ്പോള്‍ ആവേശത്തോടെ കാണികളും ഒപ്പം ചേര്‍ന്നു.