നരഭോജികളും ജിം കോര്‍ബറ്റും !

ശിക്കാരി എന്നതിലുപരി എഴുത്തുകാരനും മൃഗസ്നേഹിയുമായിരുന്നു കോര്‍ബറ്റ് കാടറിഞ്ഞു വേട്ടയാടിയിരുന്ന വേട്ടക്കാരനായിരുന്നു ജിം കോര്‍ബറ്റ്.'നരഭോജികളായ കടുവകളുടെയും പുലികളുടെയും അന്തകനാവാൻ പിറവി എടുത്തവൻ 'എന്ന നിലയിലാണ് കോർബെറ്റിനെ ലോകവും ഇന്ത്യയും ഓർക്കുന്നത്. കുമയൂൺ എന്ന ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സന്ദർശനം നടത്തുന്നവരെ ആക്രമിച്ചു കൊന്നിരുന്ന ടെംപിൾ ടൈഗേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കടുവകളെ വേട്ടയാടി ഗ്രാമത്തിന്‍റെരക്ഷകനായവന്‍. 1907 നും 1946 നും ഇടക്ക് 33 ഓളം നരഭോജികൾ ജിമ്മിന്റെ തോക്കിനിരയായിട്ടുണ്ടെന്നാണ് കണക്കുകൾ. മനുഷ്യ ജീവനു ഭീഷണിയാവുന്ന നരഭോജികളെ മാത്രം വേട്ടയാടിയ ജിമ്മിന് പക്ഷേ ഒരിക്കൽ പിഴച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വെടി വെച്ചിട്ട കരുത്തനായ ആൺ കടുവ ഒരു മനുഷ്യനെ പോലും ആക്രമിച്ചിട്ടില്ലാത്ത ഒരു സാധുവായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ജിം പിന്നീട് ഫോട്ടോഗ്രാഫി യിലേക്ക് തിരിഞ്ഞു. വേട്ടക്കാരനായി കാട് കയറിയ ജിം പിന്നീട് അറിയപ്പെട്ടത് ലോകം അറിയുന്ന പ്രകൃതി സംരക്ഷകൻ എന്ന നിലക്കാണ്. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്കിനു ഒരു ബ്രിട്ടീഷുകാരന്റെ പേര് കൊടുത്തതിൽ നിന്ന് തന്നെ അദ്ദേഹത്തിന് ഇന്ത്യയുമായും ഇവിടുത്തെ വനമേഖലയുമായും ഉള്ള ഊഷ്മള ബന്ധത്തെ മനസ്സിലാക്കാം. കോർബെറ്റ്‌ കഥയെ ആസ്പദമാക്കി ‘മാൻ ഈറ്റർ ഓഫ് കുമയൂൺ’ എന്ന സിനിമയും 1948ൽ പുറത്തുവന്നു.