ഇറ്റാലിയന്‍ ഡോണ്‍...ഇനി ഓര്‍മ്മ

ഇറ്റലിയുടെ ഡോണ്‍ സാല്‍വത്തോറെ ടോട്ടോ റിയെന്ന അന്തരിച്ചു. ജീവപര്യന്തം തടവിലിരിക്കെ ക്യാന്‍സര്‍ബാധയെ തുടര്‍ന്നായിരുന്നു 87കാരനായ സാല്‍വത്തോറെയുടെ അന്ത്യം.പതിറ്റാണ്ടുകളോളം ഇറ്റലിയെ വിറപ്പിച്ചിരുന്ന ഈ മാഫിയ തലവന്‍ ഇതുവരെ 150ലധികം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഈ കേസുകളിലെല്ലാം കൂടി 26 ജീവപര്യന്തം ശിക്ഷകളാണ് സാല്‍വത്തോറെയ്ക്ക് ലഭിച്ചത്. തന്റെ അച്ഛന്റെ കൊലപാതകത്തിന് പകരം വീട്ടാന്‍ 13ാമത്തെ വയസ്സില്‍ മാഫിയ സംഘത്തിനൊപ്പം ചേര്‍ന്ന സാല്‍വത്തോറെ 1970കളില്‍ കോസ നോസ്ട്ര എന്ന കൊടുംകുറ്റവാളി സംഘവം രൂപീകരിച്ചു. അതിരുകടന്ന ക്രൂരതയുടെ പര്യായമായി മാറിയ സാല്‍വത്തോറെയ്ക്ക് ബീസ്റ്റ് എന്നായിരുന്നു വിളിപ്പേര്.ഇറ്റലിയുടെ ചരിത്രത്തിലിന്നോളം ഇത്രമേല്‍ കുപ്രസിദ്ധിയും, ജനപ്രീതിയും ആര്‍ജ്ജിച്ച ഒരു മാഫിയ തലവന്‍ ഉണ്ടായിട്ടില്ല.