ഓര്‍മ്മക്കുറവോ??? ഇവിടെ ജോലിയുണ്ട്

ഡിംനേഷ്യ ബാധിച്ചവരെ വെയിറ്റര്‍മാരായി ഇവിടെ നിയമിക്കും.ടോക്യോയിലെ 'ദ റെസ്റ്റോറന്റ് ഓഫ് ഓര്‍ഡര്‍ മിസ്റ്റേക്‌സ്' എന്ന ഹോട്ടലാണ് ഇത്തരത്തില്‍ ഡിംനേഷ്യ ബാധിച്ചവര്‍ക്ക് ജോലി നല്‍കാന്‍ തയാറായിരിക്കുന്നത്. ഈ ഹോട്ടലില്‍ വരുന്നവര്ക്കും അറിയാം, ഓര്‍മക്കുറവുള്ളവരാണ് ഓര്‍ഡര്‍ എടുക്കാന്‍ വരുന്നതെന്ന്. ഓര്‍ഡര്‍ ചെയ്ത വിഭവം തന്നെ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നാല്‍ നിഷ്‌കളങ്കമായ മുഖങ്ങളും സ്വാദുള്ള ഭക്ഷണവും ഇവിടെ ഉറപ്പാണ്.