ആത്മഹത്യ തടയുന്ന മരണ ചികിത്സ!

അത്മഹത്യ പ്രവണത ഇല്ലാതാക്കാന്‍ കൊറിയക്കാര്‍ നടത്തുന്ന മാനസിക ചികിത്സാരീതി നമ്മളില്‍ അമ്പരപ്പ് ഉണ്ടാക്കും ദുഖത്തിന്റെ അന്തരീക്ഷം തളം കെട്ടിനില്‍ക്കുന്ന മുറി. മരണത്തിന്റെ വസ്ത്രങ്ങളണിഞ്ഞ് കുറെ ആളുകള്‍. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അവസാനത്തെ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. അടക്കാനാവാത്ത ദുഖത്തോടെ അവര്‍ പരസ്പവരം അന്ത്യയാത്രകള്‍ പറഞ്ഞ് അടുത്ത്‌ തയ്യാറാക്കിയിരിക്കുന്ന ശവപ്പെട്ടിയിലേക്ക് കയറി നീണ്ട് നിവര്‍ന്ന് കിടക്കും .കറൂത്ത വസ്ത്രങ്ങള്‍ അണിഞ്ഞ ഒരാള്‍ ശവസംസ്‌കാര ചങ്ങുകള്‍ക്കുള്ള പ്രാര്‍ഥന ഉറക്കെ ചൊല്ലുന്നു. ഇതാണ് കൊറിയക്കാരുടെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനുള്ള ചികിത്സ രീതി