ഓണക്കാലത്തെ തുമ്പിതുള്ളല്‍....

കളത്തിന്റെ നടുക്ക് ഒരു പെണ്‍കുട്ടി പൂക്കുലയും പിടിച്ചു നില്‍ക്കും ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളല്‍. ഓണം തിരുവാതിരാഘോഷം എവ്വീ അവസരങ്ങളില്‍ കണ്ടിരുന്നൊരു വിനോദം.പെണ്‍കുട്ടികള്‍ നടത്തുന്ന ഈ വിനോദത്തില്‍, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകള്‍ കയ്യിലേന്തിയ ഒരു പെണ്‍കുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങള്‍ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ അവതരണരീതി.