വിഷം വിളമ്പുന്ന മരം!!!

ലോകത്തേറ്റവും വിഷമുള്ള സസ്യം - മഞ്ചിനീല്‍ ഭൂമിയിലെ ഏറ്റവും അപകടകാരിയായ മരമായി ഗിന്നസ്ബുക്ക് തെരഞ്ഞെടുത്തിരിക്കുന്നത് മഞ്ചിനീല്‍ എന്ന വൃക്ഷത്തെയാണ്.കരീബിയയിലും അമേരിക്കയിലും സാധാരണ കാണപ്പെടുന്ന ഇവ മരങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്നു.ഇതിലടങ്ങിയിരിക്കുന്ന പല വിഷപദാര്ത്ഥങ്ങളെയും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല.മരത്തില്‍ നിന്നൊഴുകിവരുന്ന പാലു പോലുള്ള ദ്രാവകം അലര്‍ജ്ജിക്കും ചൊറിച്ചിലിനും കാരണമാകുന്നു കാറിന്റെ പെയിന്റു പോലും ദ്രവിപ്പിക്കാന്‍ ഈ പാലിന് ശേഷിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ മരം കത്തിച്ചാലുണ്ടാകുന്ന പുക കാഴ്ച നശിപ്പിക്കും ആപ്പിളും ലിച്ചിയും പോലുള്ള ചെറിയ പഴങ്ങളുണ്ട് ഇത് കഴിച്ചാല്‍ മരണം.മഞ്ചിനീല്‍ നില്‍ക്കുന്നിടങ്ങള്‍ തിരിച്ചറിയാനായി പലയിടത്തും മരങ്ങളില്‍ ബോര്‍ഡുകളും അടയാളങ്ങളും ഇട്ടുവെയ്ക്കുന്നു.എന്നാല്‍ ഒരിനം ഇഗ്വാനകള്‍ ഇവയുടെ പഴങ്ങള്‍ കഴിക്കുകയും മരത്തില്‍ താമസിക്കുകയും ചെയ്യുന്നത് ശാസ്ത്രലോകം നിരീക്ഷിച്ചുവരികയാണ്