ഒരു ഏകാന്തമരം...!!!

ഒരു ദ്വീപില്‍ ഒരെ ഒരു മരം.ലോകത്തെ ഒറ്റപ്പെട്ട ഈ മരത്തിന്റെ കഥ ന്യൂസിലാന്‍ഡിലെ ക്യാമ്പെല്ലാ ദ്വീപിലാണ് ഈ ഏകാന്തമരം.രാജ്യത്തിന്റേ തെക്കേ അറ്റത്തെ ഈ ദ്വീപിലെ കാലാവസ്ഥ തന്നെയാണ മറ്റ് മരങ്ങളൊന്നും വളരാത്തതിന് കാരണവും.ഫ്യൂരിയസ് ഫിഫ്റ്റീസ് എന്ന കടുത്ത പശ്ചിമവാതക കാറ്റുവീശുന്ന മേഖലയില്‍ നിശ്ചിത പരിധിവിട്ട് ഒരു ചെടിയും വളരില്ല. സിറ്റ്കാ സ്പ്രൂസ് ഇനത്തില്‍പ്പെട്ട ഈ മരമൊഴികെ വിജനമായ പുല്‍മേടുകള്‍ മാത്രമാണ് ദ്വീപിലുള്ളതും എന്നാല്‍ കടുത്ത കാറ്റിനെയും തണുപ്പിനെയും അവഗണിച്ച് ഈ ഒരു മരം മാത്രം എങ്ങനെ വളര്‍ന്നുവെന്നത് വ്യക്തമല്ല.വര്‍ഷത്തില്‍ 40 ദിവസം മാത്രം മഴയെത്തുന്ന ദ്വീപില്‍ സിറ്റ്കാ മരത്തിന് അതുമതിയാകും .പക്ഷെ ഇവയ്ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ സൂര്യപ്രകാശം ലഭിക്കില്ല 600 മണിക്കൂറുകള്‍മാത്രമാണീ മേഖലയില്‍ പ്രകാശമുള്ളത് ഈ പ്രതീകൂല സാഹചര്യം ഒരിക്കലും മരത്തിന്റെ വളര്‍ച്ചയെ ബാധിച്ചിട്ടില്ല.ഒ മറ്റൊരു പ്‌ത്യേകത ന്യൂസിലാന്‍ഡിലോ ദക്ഷിണ ധ്രുവത്തിലോ സിറ്റ്ക മരങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നതാണ്‌