ഒരു “ജനനം”...ഫ്രെയിമിലും അതെ തുടിപ്പ്‌

2018 ലോക ബര്‍ത്ത് ഫോട്ടോഗ്രഫി മത്സരത്തിലെത്തിയ ചിത്രങ്ങള്‍ കാഴ്ചയെ മനോഹരമാക്കുന്നു ജീവിതത്തിലെന്നും ഓര്‍ത്തുവെയ്ക്കാവുന്ന ഒരു സ്ത്രീയുടെ ജീവിതം മഹത്വപൂര്‍ണമാക്കുന്ന കുഞ്ഞിന്റെ ജനനം.ആ നിമിഷങ്ങള്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെയ്ക്കാനും കാത്തുസൂക്ഷിക്കാനും വേണ്ടിയെടുത്ത ചിത്രങ്ങള്‍ ചേര്‍ത്തെുവെച്ച് ഒറു ഫോട്ടോഗ്രഫി മത്സരം ലോകത്തെ വിവിധ ഫോട്ടോഗ്രാഫര്‍മാര്‍ പലയിടങ്ങളിലായി പല രീതിയിലും സാഹചര്യത്തിലും പകര്‍ത്തിയ ചിത്രങ്ങളാണിവ.ജനനം പ്രസവം ഗര്‍ഭകാലം പ്രസവാനന്തരം മുലയൂട്ടല്‍ എന്നിങ്ങനെ 5 കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിച്ചത്.ബര്‍ത്ത് ബികംസ് ഹെര്‍ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്.1000 ചിത്രങ്ങളാണ് മത്സരിക്കാനായി ലോകത്ത് നിന്ന് അപേക്ഷിച്ചത്. മാരികി തോണിന്റെ സ്റ്റണ്ണിംഗ് സിബ്ലിംഗ്‌സ് ഫസ്റ്റ് എന്‍കൗണ്ടര്‍ എന്ന ചിത്രത്തിനാണ് മികച്ച അംഗീകാരം ലഭിച്ചത്