അടിച്ചു പാമ്പാവാൻ പാമ്പിൻ വൈൻ

പാമ്പുകളെ മദ്യത്തിൽ മുക്കിവച്ച് ഉണ്ടാക്കുന്ന വീഞ്ഞ് ആണ് താരം അടിച്ചു പാമ്പാവാൻ പാമ്പിൻ വൈൻ … ഇങ്ങനെ ഒരൈറ്റം കേട്ടിട്ടുണ്ടാവില്ല പാമ്പുകളെ മദ്യത്തിൻ മുക്കി വെച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞാണ് കഥാനായകന്‍ . ജീവനുള്ള പാമ്പുകളെയാണത്രേ ഇതിനായി ഉപയോഗിക്കുന്നത്. സ്നേക്ക് വൈൻ എന്നാണ് ഈ വൈനിന്റെ പേര്.ചൈന, വിയറ്റ്‌നാം, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌നേക്ക് വൈന്‍ ഉപയോഗിക്കുന്നുണ്ട്.വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിക്കുക. പാമ്പുകളെ വീഞ്ഞിൽ മുക്കി വയ്ക്കുന്നു. വിഷം വീഞ്ഞിൽ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണിത്. ചൈനയിൽ പ്രാചീനകാലം തൊട്ടേ പാമ്പുകളെ മരുന്നുകൾക്കായി ഉപയോഗിക്കാറുണ്ടായിരുന്നു. സ്ടീപ്പ്ട് വൈന്‍, മിക്‌സഡ് എന്നിങ്ങനെ രണ്ടുതരം പാമ്പിന്‍ വൈനുകള്‍ ആണുള്ളത്. പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനില്‍ കലര്‍ത്തി ഉടനെ തന്നെ ഉപയോഗിക്കുകയാണ് സ്ടീപ്പ്ട് വൈനിന്റെ രീതി. പാമ്പിന്റെ രക്തം കലര്‍ത്തി സ്‌നേക്ക് ബ്ലഡ് വൈനും ഉണ്ടാക്കാറുണ്ട്. പാമ്പിന്റെ പിത്താശയത്തിലെ ദ്രവം എടുത്താണ് സ്‌നേക്ക് ബൈല്‍ വൈന്‍ ഉണ്ടാക്കുന്നത്. ഹ്രസ്വദൃഷ്ടി മുതൽ മുടി കൊഴിച്ചിൽ വരെയുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഇതിന് ശക്തിയുണ്ടെന്ന് പറയപ്പെടുന്നു.