എലി ഇല്ലാണ്ട് എന്ത് സൂപ്പ്....!!!

നമ്മുടെ അയല്‍രാജ്യമായിട്ടു കൂടി ഏറെ വിഭിന്നമായ ഭക്ഷണ രീതികള്‍ പിന്തുടരുന്നവരാണ് ചൈനക്കാര്‍ വര്‍ഷംന്തോറും മാര്‍ച്ച് മാസങ്ങളില്‍ ചൈനയില്‍ നടക്കുന്ന ഗ്രാമീണരുടെ ഉത്സവത്തിലെ പ്രധാന വിഭവം എലി തന്നെ.എലിയെ പിടിച്ച് പുഴുങ്ങി തോലുരിച്ച് അവയുടെ വാല് കാല് ആന്തരീകാവയവങ്ങള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുണ്ടാക്കുന്ന സൂപ്പ് ലോകശ്രദ്ധ നേടിയതാണ്.എഡി 618-907 കാലഘട്ടത്തില്‍ ചൈന ഭരിച്ചിരുന്ന താങ് വംശജരുടെ കാലത്താണ് രാജ്യത്ത് എലി പ്രിയഭക്ഷണമാകുന്നത്.