ഗര്‍ഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച ട്യൂമര്‍.!!!

11 വയസുകാരിയുടെ വയറില്‍ 10 കിലോ ഭാരമുള്ള ട്യൂമര്‍ ആശുപത്രിയിലെത്തിയ 11 വയസുകാരിയുടെ വയര്‍ കണ്ട് ഗര്‍ഭിണിയാണെന്ന നിഗമനത്തില്‍ ഡോക്ടര്മാര്‍ പരിശോധനയില്‍ തെളിഞ്ഞത് മറ്റൊന്ന്.ക്വീന്‍സ്ലാന്‍ഡ് സ്വദേശിനിയായ ചെറിഷ് റോസ് ലാവേലിന് പെട്ടന്നാണ് ശാരീരികമായ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.ക്രമാതീതമായി ഭാരം 15 കിലോവരെ കുറയാന്‍ തുടങ്ങിയതിന് പിന്നാലെ വയര്‍ വീര്‍ത്തുവരാനും തുടങ്ങി.പരിഭ്രാന്തിയിലായ അമ്മ ലാവെലി ചെറിഷിനെ ആശുപത്രിയിലെത്തിച്ചു.ആദ്യ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് വരെ തെറ്റിദ്ധരിച്ച ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനയ്ക്ക് അവളെവിധേയമാക്കി.കുട്ടിയുടെ ഗര്‍ഭാശയത്തില്‍ 10 കിലോയോളം ഭാരമുള്ള ഒരു ട്യൂമര്‍ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.ഇത്രചെറിയ പെണ്കുട്ടിയില്‍ ഇത്തരം ട്യൂമര്‍ അപൂര്‍വ്വമാണ്.ബ്രിസ്‌ബേനിലെ ആശുപത്രിയിലേക്ക് മാറ്റിയ ചെറിഷിന് കീമോതെറാപ്പി ആരംഭിച്ചിരിക്കുകയാണ്.ഇതിന്‌ശേഷമാകും ശസ്ത്രക്രിയ.ആകെയുണ്ടായിരുന്ന കടയ വില്‍റ്റാണ് ലാവെലി മകളുടെ ചികിത്സചിലവിനുള്ള പണം കണ്ടെത്തുന്നത്.ഈ വേദനകളെല്ലാം മാറി ജീവിതത്തിലേക്ക് ചെറിഷ് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഈ അമ്മയ്ക്ക്‌