“അവിയല്‍”....അവിയല്‍ പോലെതന്നെ

പലതരം പച്ചക്കറികളുടെ മിശ്രിതമായ അവിയല്‍ ഒന്നാന്തരമൊരു സമീകൃതാഹാരമാണ് അവിയല്‍ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മന്‍ തമ്പിയാണെന്നു പറയപ്പെടുന്നു .ആആ കഥയിലേക്ക് ഒരിക്കല്‍ കൊട്ടാരത്തില്‍ ഒരു ഊട്ടു നടന്നപ്പോള്‍ കറി തികയാതെ വരികയുണ്ടായി.ബുദ്ധിമാനായ ഇരയിമ്മന്‍ തമ്പി പാചകശാലയില്‍ പോയി നോക്കിയപ്പോള്‍ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളില്‍ കുറെ ഭാഗങ്ങള്‍ വെറുതെ കളഞ്ഞിരിക്കുന്നതാണ് . പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതില്‍ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്തു ഒരു പാത്രത്തിലിട്ട് വേവിച്ച് ചോറിനു വിളമ്പി.