മനുഷ്യരുമായി ശരിയാകില്ല...കാട്ടിലേക്ക് മടങ്ങാന്‍ മൗഗ്ലി

മനുഷ്യനുമൊത്തുള്ള സഹവാസം മടുത്തു;കാട്ടിനുള്ളിലേക്ക് മടങ്ങാന്‍ ഈ മൗഗ്ലി ജംഗിള്‍ ബുക്കിലെ മൗഗ്ലിയെ പോലെ 12 വര്‍ഷം കാട്ടില്‍ ചെന്നായ്ക്കള്‍ വളര്‍ത്തിയതാണ് സ്പെയിനിലെ മാര്‍ക്കോസ് റോഡ്രിഗസ് പന്റോജ.19ാമത്തെ വയസില്‍ പന്റോജയെ കണ്ടെത്തുമ്പോള്‍ നഗ്നത പാതി മറച്ച് നഗ്നപാദനായി ജീവിക്കുകയായിരുന്നു. ആദ്യമെല്ലാം ചെന്നായ്ക്കളെ പോലെ മുരണ്ട് മാത്രമായിരുന്നു ആശയവിനിമയം. പിന്നീട് പന്റോജ സാധാരണ മനുഷ്യജീവിതത്തിലേക്ക് തിരിച്ചെത്തി.സ്പെയിനിലെ മൗഗ്ലിയെന്നാണ് പന്റോജ അറിയപ്പെടുന്നത്. 72 വയസായെങ്കിലും ചെന്നായ്ക്കൂട്ടത്തിലേക്ക് മടങ്ങിപ്പോകാനാണ് പന്റോജ ആഗ്രഹിക്കുന്നത്. മനുഷ്യര്‍ക്കൊപ്പമുള്ള ജീവിതം മടുത്ത പന്റോജ അതിന് കാരണമായി പറയുന്നത് സമൂഹം തന്നെ ഇപ്പോഴും അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ്. അമ്മയുടെ മരണശേഷം അച്ഛനുപേക്ഷിച്ച മാര്‍ക്കോസിനെ വളര്‍ത്തിയത് ഒരു കര്‍ഷകനായിരുന്നു 7 വയസില്‍ അയാള്‍ മരിച്ചശേഷെ ഒറ്റപ്പെട്ട മാര്‍ക്കോസിന് ചെന്നായകളായി കൂട്ടി.