കെച്ചപ്പ് മതി ക്ലീനിംഗിന്

കെച്ചപ്പ് മതി ക്ലീനിംഗിന് തക്കാളിയിലുള്ള പ്രകൃതിദത്ത ആസിഡ് കെച്ചപ്പിനെ ഒരു ക്ലീനിംഗ് ഏജന്റ് ആക്കി മാറ്റുന്നുണ്ട് ചെമ്പ്, പിച്ചള,വെള്ളി പാത്രങ്ങള്‍ക്ക് തിളക്കം നല്‍കാന്‍ കെച്ചപ്പ് ഉപയോഗിക്കാവുന്നതാണ്. അല്‍പം കെച്ചപ് ഉപയോഗിച്ച് പാത്രത്തില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കോട്ടണ്‍ തുണി കൊണ്ട് തുടച്ച് മാറ്റുക.കരിഞ്ഞ പാത്രങ്ങള്‍ക്ക് പരിഹാരം കാണാനും കെച്ചപ്പ് ഉപയോഗിക്കാം. അല്‍പം കെച്ചപ്പ് പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക. ഇത് പാത്രത്തില്‍ കരിഞ്ഞ് പിടിച്ചിരിക്കുന്ന എല്ലാ അഴുക്കും കരിയും ഇല്ലാതാക്കുന്നു.അഴുക്കും പൊടിയും നിറഞ്ഞ കാറാണെങ്കില്‍ അതിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്. അല്‍പം വെള്ളത്തില്‍ കെച്ചപ്പ് ഒഴിച്ച് അത് തുണിയില്‍ എടുത്ത് അത് കൊണ്ട് കാര്‍ ക്ലീന്‍ ചെയ്യുക. ഇത് കാറിന് നല്ല തിളക്കം നല്‍കാന്‍ സഹായിക്കും.തുരുമ്പ് മാറ്റാനും സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്. നിങ്ങളുടെ മഴുവും മറ്റ് ആയുധങ്ങളും തുരുമ്പെടുത്താല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കെച്ചപ്പ്. അല്‍പം കെച്ചപ്പ് എടുത്ത് അത് കൊണ്ട് ആയുധത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പം സോഡ കൊണ്ട് കഴുകിയാല്‍ മതി. ഇത് തുരുമ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.