വിരല്‍മോഷ്ടിച്ചു...ചൈന കലിപ്പില്‍...!!

 2000 വര്‍ഷം പഴക്കമുള്ള പ്രതിമയുടെ വിരല്‍ മോഷ്ടിച്ചു ചൈന അമേരിക്കയോട് കലിപ്പിലാണ് ചൈനയുടെ അഭിമാനമാണ് 2000ത്തോളം വര്‍ഷം പഴക്കമുള്ള കളിമണ്ണില്‍ തീര്‍ത്ത പടയാളികള്‍.കുതിരപുറത്തെ പടയാളിയുടെ ഒരു വിരല്‍ നഷ്ടപ്പെട്ട ദേഷ്യത്തിലാണ് ചൈന,സെല്‍ഫിയെടുക്കുന്നതിനിടെ ഒരു അമേരിക്കന്‍ സഞ്ചാരിയാണത്രെ ഈ വിരല്‍ മോഷ്ടിച്ചത്.ഫിലാന്‍ഡല്‍ഫിയിലെ ഫ്രാങ്ക്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശനത്തിന് വെച്ചതാണ് ഈ ചൈനീസ് കുതിരപടയാളി.ചൈനീസ് രാജാവായ ക്വന്‍ ഷി ഹുവാന്റെ ശവകുടീരത്തിന്റെ ഭാഗമായ ഈ ടെറാക്കോട്ട ആര്‍മി 1974 മാര്‍ച്ച് 29 കണ്ടെത്തിയത്. മനുഷ്യന്റെ വലിപ്പം തന്നെയുള്ള ഈ കളിമണ്‍ പ്രതിമകളുടെ ഉയരവും യൂണിഫോമും മുടിയും മുഖവുമെല്ലാം വ്യത്യസ്ഥമാണ്. ഏകദേശം എണ്ണായിരത്തോളം വരുന്ന കളിമണ്‍ പട്ടാള പ്രതിമകളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരുന്നത്. മനുഷ്യചരിത്രത്തിലേറ്റവും പ്രധാന പുരാവസ്തുക്കളിലൊന്നെന്ന് അടയാളപ്പെടുത്തിയ ഈ പ്രതിമ 2017 സെപ്തംബറിലാണ് ചൈനയില്‍ നിന്നും പ്രദര്‍ശനത്തിനെത്തിച്ചത്