‘Butterfly boy’...ജീവിച്ചത് തൊലി പൊട്ടുന്ന വേദനയുമായി

തൊലി നഷ്ടപ്പെടുന്ന ജനിതകരോഗവുമായി 7 വയസുകാരന്‍ ഏഴ് വയസുകാരനായ ഹസ്സന്‍ ഒരു അത്ഭുത ബാലന്‍ എന്നു വേണമെങ്കില്‍ പറയാം. അപൂര്‍വമായ ജനിതകരോഗം മൂലം ഹസ്സന്റെ 80 ശതമാനം തൊലിയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഈ ബാലന്‍ അബോധാവസ്ഥയിലെത്തുകയും മരണത്തിന് തൊട്ടടുത്തെത്തുകയും ചെയ്തിരുന്നു. സിറിയയില്‍ ജനിച്ച് ജര്‍മനിയിലാണ് ഹസ്സന്‍ ജീവിക്കുന്നത്.ജനിച്ചയുടന്‍ തന്നെ ഹസന്റെ തൊലിയില്‍ തീപ്പൊള്ളല്‍ പോലെയും മുറിവുകള്‍ പോലെയുമുള്ള നിരവധി മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് ശരീരത്തിന്റെ ഏതാണ്ട് ഭശറീരമാകമാനം ഒരു തുറന്ന മുറിവ് പോലുള്ള അവസ്ഥയുണ്ടാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അസഹനീയമായ വേദനയാണ് ഹസ്സന്‍ അനുഭവിച്ചിരുന്നത്. ഈ രോഗം ബാധിക്കുന്നതിനെ തുടര്‍ന്ന് മനുഷ്യചര്‍മം പൂമ്പാറ്റയുടെ ചിറക് പോലെ മൃദുലമാവുകയും ചെറിയൊരു സ്പര്‍ശം കൊണ്ട് പോലും ഉരിഞ്ഞ് പോകുന്ന അവസ്ഥയിലെത്തുകയുമാണ് ചെയ്യുന്നത്.ഒരു പരീക്ഷണമെന്ന നിലയില്‍ ലബോറട്ടറിയില്‍ കൃത്രിമ തൊലി നിര്‍മ്മിക്കാന്‍ ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഹസ്സന്റെ സ്റ്റെം സെല്ലുകള്‍ എടുക്കുകയും ഈ രോഗത്തിന് കാരണമാകുന്ന ഘടകങ്ങള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. 21 മാസങ്ങള്‍ക്ക് ശേഷം ഹസ്സന്‍ പൂര്‍ണമായും സുഖപ്പെട്ട് സാധാരണമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. പുതിയ തൊലിയെ ഹസ്സന്റെ ശരീരം പൂര്‍ണമായും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.