തുറന്നു കാണിക്കാന്‍ ഈ പാടുകള്‍....!!!

ശരീരത്തിലേറ്റ മുറിവിന്റെ ശേഷിപ്പായി ചില പാടുകള്‍ ഫ്രെയിമിലാക്കിയപ്പോള്‍ ശരീരത്തെ വിരൂപമാക്കി മാറ്റാറുണ്ട് ഇത്തരം മുറിപാടുകള്‍ അത്തരം സാഹചര്യങ്ങളില്‍ അത് ആളുകളെ മാനസികമായി തന്നെ തകര്‍ക്കാറുണ്ട്. മറ്റുള്ളവരുടെ മുന്നിലേക്ക് പോകുന്നതിന് പോലും മടിക്കുന്ന തരത്തിലേക്ക് അത് കാരണമാകാറുമുണ്ട്. മുറിപ്പാടുകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നാണ് ലണ്ടനില്‍ നിന്നുള്ള ഫോട്ടോഗ്രാഫറായ സോഫി മായെന്‍ പറയുന്നത്. ബിഹൈന്‍ഡ് ദി സ്‌കാര്‍സ് (മുറിപ്പാടുകള്‍ക്ക് പിന്നില്‍) എന്ന പേരിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ആണ്‍-പെണ്‍ ഭേദമന്യ ഒരു കൂട്ടം ആളുകളാണ് യാതൊരു മടിയുമില്ലാതെ തങ്ങളുടെ ശരീരത്തിലെ ഒളിപ്പിച്ചുവെച്ച പാടുകള്‍ തുറന്നുകാട്ടാന്‍ തയ്യാറായി രംഗത്തെത്തിയത്.അപകടങ്ങളിലൂടെയും ശസ്ത്രക്രികളിലൂടെയും രോഗങ്ങളും ബാക്കിവെച്ച മുറിവുകള്‍ ചിലത് നോക്കാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ അസഹനീയം.