കഴിച്ച് കഴിച്ച്...വയര്‍ നിലത്ത് മുട്ടി...!!!

270 കിലോയോളം ഭാരമുള്ള 45 കാരി എഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ ബുദ്ധിയിരുന്നു ഭക്ഷണത്തോടുള്ള അമിത താല്പര്യം കാരണം അമേരിക്കയിലെ കെന്റാക്കി സ്വദേശിനിയായ ടാമി ലിന്‍ എന്ന നാല്പത്തിയഞ്ചുകാരിയുടെ വയറാകട്ടെ നിലത്ത് മുട്ടാറായ സ്ഥിതിയിലുമായി. വയറും ശരീരഭാരവും കാരണം ടാമിക്ക് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കില്ല. 270 കിലോ ഭരത്തില്‍ നിന്ന്് 131 കിലോയാക്കി ഭാരം കുറച്ച് നടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടാമി.എട്ടുവയസ്സു വരെ ടാമി സാധാരണ കുട്ടികളെ പോലെയായിരുന്നു. ടാമിക്ക് എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് പിതാവ് മരണമടയുകയും അമ്മ വിഷാദ രോഗത്തിന് അടിമപ്പെടുകയും ചെയ്തു.ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ടാമി അഭയം തേടിയത് ഭക്ഷണത്തിലായിരുന്നു.കൂടുതലായും ജങ്ക് ഫുഡായിരുന്നു ടാമി കഴിച്ചിരുന്നത്. അമിതമായി ഭക്ഷണം കഴിക്കുക എന്നത് പിന്നീട് ഒരു രോഗാവസ്ഥയായി മാറുകയായിരുന്നു ഏറെ ബുദ്ധിമുട്ടായതോടെയാണ് ഭാരം കുറയ്ക്കാനുള്ള ചികിത്സകള്‍ക്കായി ടാമി തയ്യാറായത്‌