കസബ അറിയാമോ..??? എന്താണ് ഈ കസബ?

കസബ പൊലീസ് സ്റ്റേഷന്‍? കസബ എന്നൊരു കൊമേഴ്ഷ്യല്‍ എന്റര്‍ടെയ്‌നര്‍ സിനിമയെ ചുറ്റിതിരിഞ്ഞു പോയ പരാമര്‍ശത്തിന് പിന്നാലെ കൂടിയ ഫാന്‍സുകാരാണ് തീപ്പൊരി ആളിക്കത്തിച്ചത്.പാര്‍വ്വതി കേസുമായി മുന്നോട്ടു പോയതോടെ വിഷയം വലിയ ശ്രദ്ധനേടി.ഈ വിഷയത്തിലാകെ നിറഞ്ഞു നിന്ന് കസബയെകുറിച്ച് പറയാം. ഈ കസബ എന്താണെന്ന് പലര്‍ക്കുമറിയില്ല.കസബ പൊലീസ് സ്റ്റേഷന്‍ എന്നൊരു ബോര്‍ഡ് പലയിടത്തും കണ്ടിട്ടുണ്ടാകും.ചെറുപട്ടണം നഗരത്തിന്റെ കേന്ദ്രഭാഗം എന്നാണ് കസബയുടെ അറബ് അര്‍ത്ഥം. തുര്‍ക്കി സെര്‍ബിയ ക്രൊയേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും കസബ ഉപയോഗിക്കപ്പെടുന്നുണ്ട് നഗരത്തില്‍ പ്രത്യേകശ്രദ്ധ ആവശ്യമായ പ്രദേശങ്ങളിലോ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലോ ആണ് കസബ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ മൂന്ന് കസബ പോലീസ് സ്റ്റേഷനുകളാണുള്ളത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍, കോഴിക്കോട് ബീച്ച് പോലീസ് സ്റ്റേഷന്‍, പാലക്കാട് പുതുശ്ശേരി പോലീസ് സ്റ്റേഷന്‍ എന്നിവയാണ് കേരളത്തിലെ കസബ പോലീസ് സ്റ്റേഷനുകള്‍. മമ്മൂട്ടി അഭിനയിച്ച ചിത്രത്തിലൂടെ പ്രശസ്തമായതിലും നൂറിരിട്ടി വിവാദത്തിലൂടെ കസബ എന്ന വാക്ക് 2017ല്‍ മിന്നി