വാഗൻ ദുരന്ത ചിത്രങ്ങൾ മായ്ച്ചതിനെതിരെ യുഡിഎഫ് പ്രതിഷേധം

 വാഗൻ ദുരന്തം സ്വതന്ത്ര സമരത്തിന്റെ ഭാഗമല്ലെന്നും ചിത്രങ്ങൾ പുതിയ തലമുറയിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും ബിജെപി മലപ്പുറം തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും വാഗൺ ദുരന്തത്തിൻറെ ചിത്രങ്ങൾ മായ്ച്ചതിനെതിരെ യു ഡി എഫ് പ്രതിഷേധം.ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് ചിത്രങ്ങൾ മായ്ച്ചത്. ബിജെപി യുടെ പരാതിയെ തുടർന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ ചിത്രങ്ങൾ മായ്ച്ചത്. റെയിൽവേ സ്റ്റേഷൻ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് വാഗൺ ദുരന്തത്തിന്റേയും മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രങ്ങളും ചുമരിൽ വരച്ചത്. 1921 ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്തവരെ വാഗണിൽ കയറ്റി കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയത് തിരൂരിൽ നിന്നായിരുന്നു. വാഗൻ പോത്തന്നൂരിൽ എത്തിയപ്പോഴേക്കും സമരക്കാർ ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തിരുന്നു.എന്നാൽ വാഗൻ ദുരന്തം സ്വതന്ത്ര സമരത്തിന്റെ ഭാഗമല്ലെന്നും ചിത്രങ്ങൾ പുതിയ തലമുറയിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും പറഞ്ഞു ബിജെപി പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ചിത്രങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർ മായ്ച്ചത്. എന്നാൽ ഇതിനെതിരെ യുഡിഎഫ് രംഗത്തെത്തി. പ്രതിഷേധം രൂക്ഷമായതോടെ തുഞ്ചത്ത് എഴുത്തച്ഛന്റേതടക്കം പുതുതായി വരച്ച എല്ലാ ചിത്രങ്ങളും റയിൽവേ മായ്ച്ചു കളഞ്ഞിട്ടുണ്ട്.