കോവളത്ത് അജ്ഞാത ഡ്രോണ്‍

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കോവളം സമുദ്രതീരത്തിന് സമീപം ഡ്രോണ്‍ കണ്ടത് കോവളത്ത് അജ്ഞാത ഡ്രോണ്‍; പോലീസ് അന്വേഷണം ആരംഭിച്ചു അജ്ഞാത ഡ്രോണിനെ കുറിച്ച് പോലീസും രഹസ്യാന്വേഷണവിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കോവളം സമുദ്രതീരത്തിന് സമീപം ഡ്രോണ്‍ കണ്ടത്. രാത്രി പട്രോളിങ്ങിനെത്തിയ പോലീസ് സംഘം ഇത് കണ്ടെങ്കിലും പിന്നീട് ഡ്രോണിനെ കാണാതായി. സാധാരണ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും വീഡിയോ പകര്‍ത്താന്‍ ഡ്രോണ്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇവിടെ കാണപ്പെട്ടത് സാധാരണ ഡ്രോണിനേക്കാള്‍ വലിപ്പമേറിയതായതാണ് സംശയം ജനിപ്പിക്കുന്നത്.