കൊച്ചി ഇത്തിരി സ്പെഷ്യലാണ് കേട്ടോ

കൊച്ചിയെ സ്പെഷ്യലാക്കാനൊരുങ്ങി സ്പെഷ്യൽ കളക്ടർ അകക്കാഴ്ചയുടെ കരുത്തിൽ കൊച്ചിയെ നയിക്കാൻ പ്രജ്ഞാൽപാട്ടീൽ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായിചുമതലയേറ്റു . ആറാം വയസ്സിൽ കാഴ്ച നഷ്ടപെട്ട പ്രജ്ഞാൽ പ്രതികൂല സാഹചര്യങ്ങളെ മനശക്തി കൊണ്ട് തരണം ചെയ്താണ് വിജയം വരിച്ചത്. കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 124 -മത്റാങ്ക് നേടിയാണ് പ്രജ്ഞാൽ ഐ എ എസ് സ്വന്തമാക്കിയത്.സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് തന്നെ സിവിൽ സർവീസ് എന്ന സ്വപ്നത്തിൽ കൊണ്ടെത്തിച്ചതെന്ന് പ്രജ്ഞാൽ പറഞ്ഞു. സുഹൃത്തുക്കളിൽ നിന്ന് കേട്ടറിഞ്ഞ കേരളത്തിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രജ്ഞയാൽ എത്തിയിരിക്കുന്നത്. ജെ എൻ യു വില നിന്നും ഇന്റർനാഷണൽ റിലേഷനിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ഇതേ വിഷയത്തിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ് പ്രജ്ഞലിനെ തേടി ഐ എ എസ് എത്തുന്നത്