നമ്മള്‍ കൊല്ലും...പിന്നെ പ്രതിഷേധിക്കും...!!!

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു ഉത്തരേന്ത്യയില്‍ മാത്രം കേട്ടു പരിചയമുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നമ്മുടെ കേരളത്തിലും നമ്മള്‍ തന്നെ തല്ലിക്കൊന്ന് നമ്മള്‍ തന്നെ പ്രതിഷേധിക്കുന്നു.ജനാധിപത്യം സാക്ഷരത സംസ്‌കാരം ഇങ്ങനെ ലോകതലത്തില്‍ ആദരവേറ്റുവാങ്ങുന്ന കേരളം ഉത്തരേന്ത്യയെക്കാള്‍ ക്രൂരമാകുന്നു.അട്പ്പാടിയില്‍ മോഷ്ടാവെന്നാരോപിച്ച് മാനസിക രോഗിയായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദ്ദിക്കുകയും അയാള്‍ മരണപ്പെടുകയും ചെയ്തു.കാട്ടില്‍ കഴിയുന്ന ഈ 27കാരന്‍ നാട്ടിലെത്തി മോഷ്ടിച്ചു.മോഷ്ടിച്ചതോ അരിയും സാധനങ്ങളും ന്യായീകരിക്കാന്‍ ഒരവസരം പോലും നല്‍കാനാകാത്ത പൈശാചികതയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.മോഷ്ടാവെന്ന് അല്ലെങ്കില്‍ അക്രമിയെന്ന് മുദ്രകുത്തി സത്യാവസ്ഥ മനസിലാക്കാതെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് ഒരെ മനസാണ് ഇതിനുമപ്പുറമാണ് കൊല്ലും മുന്‍പെടുക്കുന്ന സെല്‍ഫി,വീഡിയോ ദൃശ്യങ്ങള്‍. സാമുഹിക പ്രവര്‍ത്തക ധന്യരാമന്‍,ആഷിക് അബു,ജോയ്മാത്യു തുടങ്ങി നിരവധിയാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല.പ്രതികരണശേഷി നഷ്ടമായ കേരളത്തിന് ലജ്ജിക്കാം