സിസ്റ്റര്‍ അഭയ കേസ് : പുനപരിശോധനാ ഹർജി തള്ളി

സിസ്റ്റർ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണം. ഇരുവരും നൽകിയ പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി . നാലാം പ്രതി കെ ടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. രണ്ടാംപ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നൽകിയ റിവിഷൻ ഹർജി കോടതി തള്ളി. ഇരുവരുടെയും വിടുതൽ ഹർജി നേരത്തെ സിബി ഐ കോടതി തള്ളിയിരുന്നു. ഫാദര്‍ മൈക്കിളിനു എതിരെ നിലവിൽ തെളിവുകൾ ഒന്നും തന്നെ ഇല്ല പക്ഷെ വിചാരണ വേളയിൽ ആവശ്യം എങ്കിൽ പ്രതി ചേർക്കാം എന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ജോസ് പൂത്തൃക്കയിലിനെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കിയ നടപടി കോടതി ശരി വെച്ചു. വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരും, രണ്ടാം പ്രതി ഫാദർ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തന്പുരയ്ക്കലും നൽകിയ ഹർജികളിലാണ് വിധി.