സ്വാശ്രയ ഫീസ്‌; കോടതി സര്‍ക്കാരിനൊപ്പം

സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ചെയ്യണമെന്ന മനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി 

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചിയിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി വിസമ്മതിച്ചത് . പുതുക്കി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്ന് കോടതി അറിയിച്ചു. 
ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി ഉത്തരവ്.