കെ എൽ 7 സിഎൻ 1…പൃഥ്വിയുടെ ലംബോര്‍ഗിനി

കൊച്ചി കാക്കനാട് ആർടിഒ ഓഫിസിലായിരുന്നു വാശിയേറിയ ലേലം. പൃഥിക്കായി സുഹൃത്താണ് ലേലത്തിൽ പങ്കെടുത്തത്. ഇരുപത്തിഅയ്യായിരത്തിൽ തുടങ്ങിയ ലേലം വിളി ആറു ലക്ഷത്തിലെത്തിയപ്പോൾ ഒന്നാം നമ്പർ പൃഥി ഉറപ്പിച്ചു. ലേലത്തിൽ വിളിച്ച ആറു ലക്ഷവും ഫീസായി അടച്ച ഒരു ലക്ഷവും ചേർത്ത് ഏകദേശം 7 ലക്ഷം രൂപയാണ് ഫാൻസി നമ്പറിനായി പൃഥ്വി മുടക്കിയത്.പൃഥ്വിരാജ് സ്വന്തമാക്കിയത് ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലായ 'ഹുറാകാന്‍' 'എല്‍ പി 580 2 വാണ്. 572 ബി എച്ച് പിയുള്ള വാഹനത്തിനു പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം മതി . ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.