വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു.

വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.സൈബര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാറിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് നിയമോപദേശം നല്‍കിയത്