സെക്രട്രിയേറ്റ് സമരം മൂന്നാം ദിവസത്തിലേക്ക്; അടിയന്തര പ്രമേയത്തിന് അനുമതി

സെക്രട്രിയേറ്റ് സമരം മൂന്നാം ദിവസത്തിലേക്ക്; അടിയന്തര പ്രമേയത്തിന് അനുമതി പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിയമസഭയ്ക്കു മുന്നില്‍ എം.എല്‍.എമാര്‍ നിരാഹാരമിരിക്കുന്നത് സ്പീക്കർ ചർച്ച ചെയ്യണമെന്ന് രമേശ് ചെന്നിത്തല . നിയമസഭയ്ക്കു മുന്നില്‍ എം.എല്‍.എമാര്‍ നിരാഹാരമിരിക്കുന്നത് അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെതന്നെ ചര്‍ച്ച നടത്തിയെന്നും ഇനിയും തുടരുമെന്നും സ്പീക്കര്‍ പറഞ്ഞു. സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ മുദ്രാവാക്യംവിളിച്ചു. ചോദ്യോത്തരവേളയോട് സഹകരിച്ചിരുന്നു. ശബരിമല, കെ.ടി. ജലീല്‍ വിഷയങ്ങള്‍ക്കു പിന്നാലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ പരാജയം സഭയിലുന്നയിക്കാനൊരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. വി.ഡി. സതീശന്‍ അടിയന്തരപ്രമേയ അനുമതിക്ക് നോട്ടീസ് നല്‍കും. ശബരിമല വിഷയത്തിൽ നാല് ദിവസം തുടർച്ചയായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ച ശേഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. സ്പീക്കറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അതെ സമയം ശബരിമല പ്രശ്നത്തിൽ പ്രതിപക്ഷ എംഎൽ എ മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, എന്‍.ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ, സത്യഗ്രഹം ഇരിക്കുന്ന എംഎൽഎമാരെ കഴിഞ്ഞ ദിവസം സ്പീക്കർ സന്ദർശിച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എന്നാല്‍, ശനിയാഴ്ച വരെ ശബരിമലയിലെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയാണ് എട്ട് വരെ നീട്ടിയത്. ഇതോടെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരും. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരവും ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നു. കെ സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രളയാനന്തര സഹായം വൈകുന്നുതു സംബന്ധിച്ച് ഇന്ന് ചർച്ചകൾ നടക്കും. പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി. പ്രളയാനന്തര സഹായം വൈകുന്നത് നിയമസഭ ചര്‍ച്ച ചെയ്യും. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. മഹാപ്രളയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.