ഉത്തരവിനെ തള്ളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍

ഉത്തരവിനെതിരെ പരിയാരം സഹകരണ നഴ്സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്.ആശുപത്രി രജിസ്ട്രറില്‍ പോലും പേരില്ലാത്ത വിദ്യാര്‍ത്ഥികളെ ആശുപത്രി സേവനത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇന്ത്യൻ നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്നും ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു