മൊഞ്ചുള്ള കുപ്പായങ്ങളഴിക്കാം..ഇനി യൂണിഫോം

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കെല്ലാം ഇനി യൂണിഫോം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളെല്ലാം ഇനി ഒരെ നിറത്തില്‍ നിരത്തിലിറങ്ങും. ഇപ്പോള്‍ പല സിറ്റിക്കളിലും പല നിറത്തിലുള്ള ബസ്സുകളാണ് സര്‍്വീസ് നടത്തുന്നത്.തിരുവനന്തപുരത്തും കൊച്ചിയിലും നീല, കോഴിക്കോട് പച്ച. സ്വകാര്യബസുകള്‍ക്ക് പലസിറ്റികളില്‍ പലതാണിപ്പോള്‍ നിറം. പുതിയ തീരുമാനം വരുന്നതോടെ സിറ്റി ബസ്സുകള്‍ക്ക് എല്ലാം ഒരേ നിറം വരും. . ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതര സംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കുമെല്ലാം പെട്ടെന്ന് ബസ് തിരിച്ചറിയാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതനുസരിച്ച് സിറ്റി ബസുകള്‍ക്ക് പച്ചയില്‍ വെള്ള വരകളും മറ്റ് ഓര്‍ഡിനറി ബസുകള്‍ക്കും നീലയില്‍ വെള്ള വരകളുമാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്. വെള്ളയില്‍ ഓറഞ്ച് വരകളാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക്. മലബാര്‍ മേഖലയില്‍ ഓടുന്ന ബസ്സുകള്‍കളെയായിരിക്കും ഇത് ബാധിക്കുക. യാത്രക്കാരെ ആകര്‍ഷിക്കാന്‍ വര്‍ണ്ണാഭമാക്കിയാണ് സാധാരണ ബസ്സുകള്‍ നിരത്തിലിറക്കാറ്. പതിനാറായിരം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.