മൊയ്തീന്‍കുട്ടി അല്ല ‘സ്വര്‍ണക്കുട്ടി’ പോലും!

തൃത്താലയിലും ഷൊര്‍ണൂരിലുമുള്‍പ്പെടെ സ്ഥലവും ക്വാര്‍ട്ടേഴ്‌സുകളുള്‍െപ്പടെ കെട്ടിടങ്ങളുമുണ്ട് എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീന്‍കുട്ടി ആള് ചില്ലറക്കാരനല്ല തൃത്താലയിലെ പരിചയവൃന്ദത്തില്‍ മൊയ്തീന്‍കുട്ടി അറിയപ്പെടുന്നത് 'സ്വര്‍ണക്കുട്ടി'യെന്ന പേരില്‍. ദുബായില്‍ മൂന്നിടത്തായി വെള്ളി ആഭരണശാലകള്‍ മൊയ്തീന്‍കുട്ടിക്കുണ്ട്.കൂടുതല്‍ സമയവും വിദേശത്താണ്. തൃത്താലയിലും ഷൊര്‍ണൂരിലുമുള്‍പ്പെടെ സ്ഥലവും ക്വാര്‍ട്ടേഴ്‌സുകളുള്‍െപ്പടെ കെട്ടിടങ്ങളുമുണ്ട്. രാഷ്ട്രീയഭേദമില്ലാതെ നല്ലരീതിയില്‍ സംഭാവനകളും നല്‍കാറുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.ഭൂമികച്ചവടത്തിലൂടെ ഉണ്ടാക്കിയ രാഷ്ട്രീയബന്ധം ഉപയോഗിച്ചാണ് ചങ്ങരംകുളം സ്റ്റേഷനില്‍ ഏപ്രില്‍ 26-നെത്തിയ പരാതി രണ്ടാഴ്ചയോളം ഒതുക്കിയത്.