ക്ലാസ് മുറിയില്‍ കാവലായി ഒരമ്മ!

ക്ലാസ് മുറിയില്‍ കാവലായി ഒരമ്മ! പതിമൂന്ന്‌ വർഷമായി ഒരമ്മ മകന്റെ ക്ലാസ്‌മുറികൾക്ക് കാവലിരിക്കുന്നു പൊള്ളപ്പൊയിൽ എ.എൽ.പി. സ്‌കൂൾവരാന്തയിൽ തുടങ്ങിയ ആ കാത്തിരിപ്പ് ഇന്ന് പടന്നക്കാട് നെഹ്രു കോളേജ് ഒന്നാംവർഷ മലയാളം ക്ലാസിന് മുന്നിലെത്തിയിരിക്കുന്നു . പിലിക്കോട് ആനിക്കാടിയിലെ ശാന്തയുടെ മകൻ നിപിന് സെറിബ്രൽ പാൾസിയാണ്. മനസ്സാഗ്രഹിക്കുന്നതുപോലെ ശരീരം ചലിക്കില്ല. എന്തിനുമേതിനും പരസഹായം വേണം. എന്നാൽ, കുഞ്ഞുനാൾമുതൽ പഠനം നിപിന് ആവേശമായിരുന്നു.മകന്റെ താത്പര്യത്തിനുവേണ്ടി ശാന്ത തന്റെ ജീവിതം സമർപ്പിച്ചു.ആനിക്കാടിയിലെ ഒറ്റമുറിവീട്ടിൽനിന്ന്‌ അമ്മയുടെ ചുമലിലേറിയാണ് നിപിൻ സ്കൂളുകളിലെത്തിയിരുന്നത്. ഗ്രാമപ്പഞ്ചായത്ത് വീട് പണിയാൻ മൂന്നുലക്ഷം രൂപ അനുവദിച്ചു. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വീട്ടിലേക്ക് റോഡൊരുക്കി.സഹപ്രവർത്തകരും സഹപാഠികളും സ്‌കൂളിൽ ആവശ്യമായ സൗകര്യമൊരുക്കി, 77 ശതമാനം മാർക്കിൽ പ്ലസ്ടു ഹ്യുമാനിറ്റീസ് പാസായി. ബിരുദാനന്തരബിരുദമാണ് നിപിന്റെ ആഗ്രഹം.ലക്ഷ്യത്തിലെത്താനാകുമോയെന്ന ആശങ്കയിലാണ് നിപിനും കുടുംബവും.