പെന്‍ഷന്‍ വിവരങ്ങള്‍  ഇനി കൈവിരല്‍ തുമ്പത്ത്

പെന്‍ഷന്‍ വിവരങ്ങള്‍ ഇനി കൈവിരല്‍ തുമ്പത്ത്

കേരള പെൻഷൻ, കേരള ടിഎസ്ബി എന്നീ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം സർവീസിൽ നിന്നു വിരമിച്ച പെൻഷൻകാർക്കു പെൻഷൻ വിവരങ്ങളും ട്രഷറി വിവരങ്ങളും ഇനി മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാകും. സർക്കാർ സർവീസിൽ നിന്നു വിരമിച്ച പെൻഷൻകാർക്കു പെൻഷൻ വിവരങ്ങളും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ഓൺലൈനായി മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അറിയാം. കേരള പെൻഷൻ, കേരള ടിഎസ്ബി എന്നീ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ട്രഷറിയിൽ മൊബൈൽ ഫോൺ നമ്പർ നൽകിയിട്ടുള്ളവർക്കു മറ്റു നടപടിക്രമങ്ങളൊന്നുമില്ലാതെ നേരിട്ട് ആപ് ഉപയോഗിക്കാനാകും. തടസം നേരിട്ടാൽ സമീപത്തെ ട്രഷറി ശാഖയെ സമീപിച്ചു ഫോൺ നമ്പർ നൽകണം. പാസ്ബുക്ക് വിവരങ്ങൾ ആപ് വഴി കിട്ടുമെന്നതിനാൽ പെൻഷൻ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാകും. മുൻ ഇടപാടുകളും ആപ്ലിക്കേഷനുകളില്‍ ലഭ്യമാകും.