കേരള മന്ത്രിമാര്‍ വിദേശത്തേക്ക്

കേരള മന്ത്രിമാര്‍ വിദേശത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരാണ് യാത്രക്കൊരുങ്ങുന്നത് പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്രയ്ക്കൊരുങ്ങുന്നു. മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദർശിക്കുന്നത്.ഈ മാസം 18 മുതൽ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ഫലത്തിൽ ആ ഒരാഴ്ച കേരളത്തിൽ മന്ത്രിമാർ മിക്കവരും ഇല്ലാത്ത അവസ്ഥയാവും.പര്യടനത്തിനുള്ള പട്ടികയിൽ ഉൾപ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണ്.മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18-ന് അബുദാബി, 19-ന് ദുബായ്, 20-ന് ഷാർജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.