ദിലീപിന്റെ ഡി സിനിമാസ് കയ്യേറ്റഭൂമിയിലാണെന്ന കേസ് പുനരന്വേഷിച്ചേക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിന് മന്ത്രി പിന്തുണച്ചിരുന്നതായി റിപ്പോര്‍ട്ട്. ദിലീപിന്റെ ആഡംബര സിനിമാ സമുച്ചയമായ ഡി സിനിമാസിനായി ചാലക്കുടിയിലെ അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ചമച്ച് കൈവശപ്പെടുത്തിയെന്ന പരാതിയിന്‍മേല്‍ നടപടി ആരംഭിച്ചിരുന്നു.