നടിയെ അമ്മയിലേക്ക് തിരിച്ച് കൊണ്ട് വരണം

നടിയെ അമ്മയിലേക്ക് തിരിച്ച് കൊണ്ട് വരണം ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍. നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ' അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ'യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ താരസംഘടനയ്ക്കുണ്ടായ അവധാനതക്കുറവിനെ മുന്‍ എക്സിക്യുട്ടീവ് അംഗംകൂടിയായ കുഞ്ചാക്കോ ബോബന്‍ വിലയിരുത്തുന്നത്. നടി ആക്രമിക്കപ്പെട്ട ക്കാര്യത്തില്‍ കോടതിവിധിവന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. നൂറ് നല്ല കാര്യംചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ‌ പഴിക്കേള്‍ക്കേണ്ടി വരാമെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം. എന്നാല്‍ എന്ത് ചെയ്യണമെന്നത് ഒാരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.