യാചകനായി ഒരു സമ്പന്നൻ

യാചകനായി ഒരു സമ്പന്നൻ സമ്പന്നമായ കുടുംബത്തിൽ ജനിച്ചിട്ടും ഒരു യാചകന്റെ വേഷം കെട്ടേണ്ടി വന്ന കൃഷ്ണന്റെ ജീവിതം. ഏക്കറുകണക്കിനു നെൽവയലുണ്ടായിരുന്ന കുടുംബത്തിൽ ജനിച്ച കൃഷ്ണൻ തൃശൂർ നഗരത്തിലെ തെരുവിൽ ഒരു യാചകന്റെ രൂപത്തിൽ കഴിയാൻ തുടങ്ങിയിട്ടു പത്തുവർഷമായി.‌‌‌ ഒന്നിനും ഒരു കുറവുമില്ല എന്ന് കൃഷ്ണൻ പറയുന്നു. രൂപത്തിൽ താനൊരു യാചകനാണ്. പക്ഷെ, താൻ ആരോടും കൈനീട്ടിയിട്ടില്ല. തനിക്കാവശ്യമുള്ളതെല്ലാം കിട്ടുന്നുണ്ട്. ഒന്നിനോടും പരിഭവമില്ല എറണാകുളത്ത് മരട് ആണ് ആ വീടും സ്ഥലവുമൊക്ക. മൂന്നു മുറിയും അടുക്കളയും വലിയ പത്തായവുമുള്ള വലിയ വീട്. ഭൂപരിഷ്കരണം വന്നപ്പോൾ സ്ഥലമൊക്കെ സർക്കാരിനു കൊടുത്തു. 26 സെന്റ് സ്ഥലത്ത് വീടും ഇത്തിരി സ്ഥലവുമായി ഒതുങ്ങി. അച്ഛന് ആദ്യഭാര്യയിലുണ്ടായ മകനും കുടുംബവും ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട്. അഞ്ചാംക്ലാസ് പാസായി വീട്ടിൽ നിൽക്കുന്ന സമയത്താണ് ആദ്യമായി തൃശൂരിൽ വന്നത്. വീട്ടുകാരറിയാതെ മുങ്ങി വന്നതാണ്. കൂട്ടുകാരൊപ്പം തീവണ്ടിയിൽ. ടിക്കറ്റ് ചെക്കർ വന്നപ്പോൾ ഓടി, ഞാൻ ഒറ്റപ്പെട്ടു. തൃശൂർ റയിൽവേ സ്റ്റേഷനിലിറങ്ങി. ഒന്നുരണ്ടു ദിവസം അവിടെയും പരിസരത്തുമായി അലഞ്ഞു. പിന്നെ യാത്രക്കാരുടെ പെട്ടി മുനിസിപ്പൽ സ്റ്റാൻഡിലേക്കും തിരിച്ചും ചുമക്കുന്ന ജോലി തുടങ്ങി. കുറച്ചു നാൾ അങ്ങനെ ജീവിച്ചു. ജയ്ഹിന്ദ് മാർക്കറ്റിലും ചുമടെടുത്തു. വീടിനെക്കുറിച്ചോർത്തപ്പോൾ തിരിച്ചു പോയി. തിരികെ നാട്ടിൽ പോയി അച്ഛനെ കൃഷിപ്പണികളിൽ സഹായിച്ചു. മുൻപ് സ്വന്തം പറമ്പിലെ നെല്ല് കൊണ്ടു പറ നിറച്ചിരുന്ന അച്ഛനും ഞാനും കൂലിപ്പണിക്കു പോയി കിട്ടുന്ന നെല്ല് പത്തായത്തിൽ കൊണ്ടിടും. പത്തായം നിറഞ്ഞു കണ്ടില്ല. അച്ഛന്റെ കണ്ണു നിറഞ്ഞതു കാണുകയും ചെയ്തു പലവട്ടം. പിന്നെ അവിടെ നിന്നില്ല. വെല്ലിങ്ടൺ ഐലൻഡിൽ കപ്പലിൽ വരുന്ന കൽക്കരി ചുമക്കുന്ന ജോലിക്കു പോയി. കഷ്ടപ്പാടുള്ള പണിയായിരുന്നെങ്കിലും കൂലി കിട്ടുമായിരുന്നു. ഒരിക്കൽ തൊഴിലാളി പ്രകടനം നടത്തുന്നതിനിടെ വീണു പരുക്കേറ്റു. അതോടെ ആ പണിവിട്ടു എന്ന് കൃഷ്ണൻ പറയുന്നു. കോഴിക്കോട് ആക്രിക്കച്ചവടം, കൃഷിപ്പണി, വീടുനോട്ടം, തിരുനന്തപുരത്ത് രാമനാമഠം കല്യാണ മണ്ഡപത്തിലെ വാച്ച്മാൻ, ഊട്ടുപുരയിലെ കണക്കപ്പിള്ള, ചാലക്കമ്പോളത്തിൽ ചുമടെടുപ്പ്, മദ്രാസിൽ കൊത്തവൽസാവടി മാർക്കറ്റിൽ ചുമടെടുപ്പ്, ബെംഗൂളുരുവിൽ ചുമടെടുപ്പ് ഈ ജോലികളൊക്കെ ചെയ്തു പണ്ടുമുതലുള്ള ശീലമാണ്. തെരുവിൽ യാചകവേഷത്തിലാണു ജീവിതമെങ്കിലും രാവിലെ പത്രം വാങ്ങും. അരിച്ചുപെറുക്കി വായിക്കും. ശാസ്ത്ര കണ്ടുപിടുത്തങ്ങളൊക്കെ വായിക്കാനിഷ്ടമാണ്. ചരമപേജ് കാണുന്നതേ വെറുപ്പ്. വായിച്ചു കഴിഞ്ഞാൽ പത്രം മടക്കി ഭാണ്ഡക്കെട്ടിൽ വയ്ക്കും. കുറേ ആയിക്കഴിയുമ്പോൾ പഴയ പത്രങ്ങൾ വിൽക്കുന്ന കടയിൽ കൊണ്ടപോയിക്കൊടുക്കും. പത്തോ പതിനഞ്ചോ കിട്ടും. ‌മനോരമ പത്രമാണു വായിക്കാറ്. വായനക്കാർക്കായി തംബോല ഗെയിം തുടങ്ങിയപ്പോൾ മുതൽ ഗെയിം കളിക്കും. ഇത്തവണ മഹാമേള കാർഡ് പൂരിപ്പിച്ചു. സാരി സമ്മാനമായി കിട്ടി. ഒപ്പമൊരു പുതപ്പും. 27–ാം വയസിൽ താൻ വിവാഹം കഴിച്ചുവെന്ന് കൃഷ്ണൻ പറയുന്നു. വീടിനടുത്തുണ്ടായിരുന്ന തിലോത്തമയെന്ന പെണ്ണിനെ. ഒന്നരവർഷം സന്തോഷമായി ജീവിച്ചു. വെല്ലിങ്ടണിൽ കൽക്കരി ചുമടെടുക്കന്ന കാലമാണ്. പെണ്ണ് പെട്ടെന്നു കോളറ വന്നു മരിച്ചു. ഞാനൊറ്റയ്ക്കായി. വീണ്ടും കല്യാണം കഴിക്കാൻ വീട്ടുകാർ പറഞ്ഞു. യോഗമില്ലെന്നു കരുതി വേണ്ടെന്നു വച്ചു.‌ ചെറുപ്പത്തിൽ നാടകം അഭിനയിക്കുമായിരുന്നു. കല്യാണം കഴിഞ്ഞയുടനെ കടൽപ്പാലമെന്ന നാടകം. അതിൽ കൊള്ളക്കാരൻ പാപ്പച്ചനെന്ന കഥാപാത്രമാണ്. നാടകം കാണാൻ അമ്മയും ഭാര്യയും വന്നു മുന്നിലിരിക്കുന്നു. നാടകത്തിൽ എനിക്കൊരു ഭാര്യയുണ്ട്. ആകെ. നാണമായി. ‌പൊലീസ് ഓടിച്ചിട്ട് എന്നെ പിടിക്കുന്നതും ഇടിക്കുന്നതും കണ്ട് അവർക്കു സങ്കടമായി‌. ഏഴു രാത്രികൾ എന്ന നാടകത്തിൽ കൂനൻ കുമാരനായും അഭിനയിച്ചു.‌‌‌‌ മദ്രാസിലുള്ള സമയത്ത് എംജിആർ, ശിവാജി ഇവരുടെയൊക്കെ പടം ഇടിച്ചു കയറിക്കാണുമായിരുന്നു. ഇപ്പോഴത്തെ സിനിമയ്ക്ക് അധികം നേരം ഇരിക്കാൻ പറ്റില്ലെന്ന് കൃഷ്ണൻ പറയുന്നു. തങ്ങൾക്കു തെരുവിൽ ദിവസവും ഉച്ചഭക്ഷണം തരുന്നൊരു ‍ഡോക്ടറുണ്ട്. ഡോ. ജോജോ ജോസഫ്. അദ്ദേഹം ഇടയ്ക്ക് തങ്ങളെ സിനിമയ്ക്കു കൊണ്ടുപോയി. രജനീകാന്തിന്റെ തമിഴ് സിനിമ. ഡോക്ടർ ഇടയ്ക്കു തങ്ങളെ വിനോദയാത്രയ്ക്കും സർക്കസിനും കൊണ്ടുപോകും. ഇടയ്ക്ക് വലിയ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തരും. ക്രിസ്മസിനു കേക്കും വൈനും തരും. ടോണി എന്നൊരാൾ വരും. മുറിവൊക്കെ വച്ചുകെട്ടിത്തരും. ജൂബിലി ആശുപത്രിയിലെ നഴ്സുമാർ വരും. പല്ലൊക്ക പരിശോധിക്കും. മരുന്നു തരും. ഇടയ്ക്കു ചില കുട്ടികൾ പുതപ്പൊക്കെ തരും.‌ എന്നും ഭക്ഷണം തരുന്ന ഡോക്ടറെപ്പോലെ ദൈവം മുന്നിൽ വരാറുണ്ട്. വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയ്ക്കരികിൽ ഞാൻ പോയി വെറുതെ ഇരിക്കുമായിരുന്നു. കൈ നീട്ടില്ല. സ്വർണാഭരണ നിർമാണ കമ്പനി നടത്തുന്നൊരാൾ തൊഴാൻ വരുമ്പോൾ കണ്ടു പരിചയമായി. അങ്ങേര് വാങ്ങിത്തന്ന 4000 രൂപയുടെ ലെൻസാണ് എന്റെ കണ്ണിനുള്ളിലിരി. കാക്ക അതു തിന്നിട്ട് ഞാനുറങ്ങുമ്പോൾ ആ മാവിന്റെ മുകളിൽത്തന്നെ ഇരുന്ന് എന്റെ ദേഹത്തു തന്നെ കാഷ്ടിക്കും. എലിയാണു ഭേദം.