വരള്‍ച്ചയെ തടയാൻ  കേരളത്തിൽ ‘ബന്ധാര’

സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ .ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ 'ബന്ധാര' എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണു കണക്ക്. ഹരിതകേരള മിഷനുമായി സഹകരിച്ചു ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക.ഗോവയില്‍ നാനൂറിലധികം ബന്ധാരകള്‍ ഉപയോഗത്തിലുണ്ട്. നദിയില്‍ കുറുകെ രണ്ടുമീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചശേഷം ഫൈബര്‍ റീഇന്‍ ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കൊണ്ട് ഷട്ടര്‍ ഇടുകയാണു ചെയ്യുന്നത്. നദിയുടെ താഴ്ചക്കനുസരിച്ചു നാലോ അഞ്ചോ കീലോമീറ്റര്‍ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ടു പൂര്‍ണ ഉയരത്തില്‍ വെള്ളം സംഭരിക്കും. ജലനിരപ്പു കുറയുന്നതനുസരിച്ച് ഷട്ടറുകള്‍ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും. മഴ തുടങ്ങിയാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കും. അതിനാല്‍ മഴക്കാലത്ത് നദികളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടാകും.പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കാനും മത്സ്യസമ്പത്തു സംരക്ഷിക്കാനും അതുമൂലം കഴിയും.