ദേശസ്നേഹം ഡിപിയില്‍: പണി കിട്ടാന്‍ സാധ്യതയെന്ന് പോലീസ്

ദേശസ്നേഹം ഡിപിയില്‍: പണി കിട്ടാന്‍ സാധ്യതയെന്ന് പോലീസ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനുകള്‍ സുലഭമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് ദേശസ്നേഹം തുളുമ്പുന്ന ഡിപി ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താമെന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കി.കേരളാ പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആണ് ഇക്കാര്യം പറയുന്നത്. 'വിശ്വസനീയമല്ലാത്ത വാട്സാപ് ഡിപി ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.അവ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം. ഇത്തരം ആപ്ലിക്കേഷനുകള്‍ക്കെതിരേ ജാഗ്രത പാലിക്കുക. ഈ വിഷയത്തില്‍ കേരളാ പോലിസിന്റെതെന്നു സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രച്ചരിക്കപ്പെടുന്നതാണ്.സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ദേശീയതയും ദേശസ്നേഹവും കൂടുതല്‍ കരുത്താര്‍ജ്ജിക്കട്ടെ എന്നാണ് പോലീസിന്റെ അറിയിപ്പ്. 'ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ നിരവധിയാളുകള്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനിടയുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്‌സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.