മിനിമം ചാര്‍ജ്ജ് 10 രൂപ ?

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് എം.രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടാതെ മിനിമം ചാര്‍ജ്ജ് ഏഴുരൂപയില്‍ നിന്ന് എട്ടുരൂപയായി വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍/ ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്‌സപ്രസ്, ഡീലക്‌സ്, വോള്‍വോ എന്നീ എല്ലാ വിഭാഗം ബസുകളുടെയും നിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാര്‍ത്ഥികളുടെ നിരക്ക് 14ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്നും ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധന കെഎസ്ആര്‍ടിസിക്കും ബാധകമാണ്