സെൻകുമാറിന് ഇടക്കാല ജാമ്യംമതസ്‌പർധ വളർത്തും വിധമുള്ള പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടി.പി.സെൻകുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജിയിൽ അന്തിമ തീരുമാനമാകുംവരെയാണ് ഇടക്കാല ജാമ്യം. മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി.ടി.പി. സെൻകുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു