രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്​​കൂ​ൾ ബ​സി​ലും തി​ങ്ക​ളാ​ഴ്​​ച മു​ത​

രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്​​കൂ​ൾ ബ​സി​ലും തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ജി.​പി.​എ​സ്​ സം​വി​ധാ​നം നി​ല​വി​ൽ വ​രും. ആ​ദ്യ​ഘ​ട്ട​മാ​യി സ്​​കൂ​ൾ ബ​സു​ക​ളി​ലും തു​ട​ർ​ന്ന്​ സ്വ​കാ​ര്യ-​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലും ടാ​ങ്ക​റു​ക​ളി​ലും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ലും ഇ​ത്​ നി​ർ​ബ​ന്ധ​മാ​ക്കും. നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം ജി.​പി.​എ​സ്​​ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും​ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ ന​ൽ​കി. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​ല്ല. ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​കൊ​ണ്ടും അ​ല്ലാ​തെ​യും സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​ന​ട​പ​ടി. ഇ​തി​ന്​ വെ​ഹി​ക്കി​ൾ ​ട്രാ​ക്കി​ങ്​ മാ​നേ​ജ്​​മ​ൻറ്​ സി​സ്​​റ്റം എ​ന്ന സോ​ഫ്​​റ്റ്​​വെ​യ​റി​ന്​ രൂ​പം ന​ൽ​കി​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റി​ലാ​വും​ കേ​ന്ദ്രീ​കൃ​ത ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ക. മു​ഴു​വ​ൻ ആ​ർ.​ടി.​ഒ ഒാ​ഫി​സി​ലും ഇൗ ​സം​വി​ധാ​നം സ്ഥാ​പി​ച്ചു. ഇ​തി​ലൂ​ടെ എ​ല്ലാ​ വാ​ഹ​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ൻ മോ​ട്ടോർ വാ​ഹ​ന​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ക​ഴി​യും.അ​പ​ക​ട​ര​ഹി​ത ഡ്രൈ​വി​ങ്ങാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തോ​ടൊ​പ്പം, അ​പ​ക​ട​സാ​ധ്യ​ത ക​ണ്ടെ​ത്താ​നും, സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​യി​ടു​ന്ന​തുമായ വാഹനങ്ങളെ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ കാ​ണാ​നാ​വും.​ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ, അ​നാ​വ​ശ്യ പ്ര​വ​ണ​ത​ക​ൾ, മോ​ശം പെ​രു​മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം മാ​സ്​​റ്റ​ർ ക​ൺട്രോ​ൾ റൂ​മി​ൽ അ​റി​യാ​നാ​വും. വി​വ​ര​ങ്ങ​ളു​ടെ സ​ന്ദേ​ശം എ​സ്.​എം.​എ​സ്​ ആ​യി വ​കു​പ്പ്​ ആ​സ്ഥാ​ന​ത്തി​ന്​ പു​റ​മെ സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്കും പൊ​ലീ​സി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​​ഥ​ർ​ക്കും ല​ഭി​ക്കും. ര​ക്ഷി​താ​ക്ക​ൾ​ക്കും ബ​സി​​ന്‍റെ ഗ​തി അ​റി​യാ​നാ​വും. സം​വി​ധാ​നം നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്​ ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി. 15 ക​മ്പ​നി​യു​ടെ മോ​ഡ​ലു​ക​ളാ​ണ്​ ഗ​താ​ഗ​ത വ​കു​പ്പ്​ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ഇ​ഷ്​​ട​​മു​ള്ള​ത്​ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കാം. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​നു​മ​തി​യു​ള്ള സ്​​​ഥാ​പ​ന​ങ്ങ​ളാ​ണി​ത്. വി​ല 10,000 രൂ​പ​യും.