സ്വർണം വെള്ളിയായി; വിദഗ്ദ്ധ സംഘം പരിശോധിച്ചു മലപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജൂവലറിയിലെ റിസേർച്ച് ടീമാണ് റിസെർച്ച് ഹെഡ് ദീപക് സിംഗ് ജംവാലിന്റെ നേതൃത്വത്തിലാണ് പരിശോധന സ്വർണാഭരണം നിറമാറിയ സംഭവത്തിൽ മലപ്പുറം പാലപ്പെട്ടിയിൽ വിദഗ്ദ്ധ സംഘമെത്തി പരിശോധിച്ചു മലപ്പുറത്തെ ഒരു വീട്ടില്‍ വിവാഹ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന മുപ്പത് പവനോളം സ്വര്‍ണത്തിന്റെ നിറം മാറി വെള്ളി നിറമായി മാറിയിരുന്നു. പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് സംഭവം. മലപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജൂവലറിയിലെ റിസേർച്ച് ടീമാണ് റിസെർച്ച് ഹെഡ് ദീപക് സിംഗ് ജംവാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹനീഫയുടെ മകളുടെ വിവാഹം നടന്ന് ഏതാനും ദിവസത്തിന് ശേഷമാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന പഴയ സ്വര്‍ണവും, വിവാഹത്തിനായി എത്തിയ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേരുടെ സ്വര്‍ണവും മഞ്ഞനിറം മാറി വെള്ളി നിറത്തിലായി. കല്യാണ വീട്ടിലെത്തിയവരുടെ ആഭരണങ്ങളില്‍ മെര്‍ക്കുറി, ക്ലോറൈഡ്ത, അമോണിയ തുടങ്ങിയവ തട്ടി ആവാം പ്രതിഭാസത്തിന് പിന്നിലെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനം. എന്നാല്‍ കല്യാണവീട്ടിലെ എല്ലാവരുടേയും ആഭരണങ്ങളില്‍ നിറം മാറ്റം ഉണ്ടാകും വിധം മെര്‍ക്കുറി എങ്ങനെ പറ്റി എന്നതുസംബന്ധിച്ച് വ്യക്തതയില്ല. അന്തരീക്ഷത്തില്‍ അമോണിയത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചാലും നിറം മാറ്റമുണ്ടാകാമെന്നു പറഞ്ഞു. കുഞ്ഞുങ്ങള്‍ അടക്കം ചടങ്ങിനെത്തിയ ഏഴ് പേരുടെ ആഭരണങ്ങളാണ് വെള്ളി നിറത്തിലേക്ക് മാറിയത്.വിവാഹദിവസം രാവിലെ മുതല്‍ സ്വര്‍ണാഭരങ്ങളില്‍ നിറംമാറ്റം ശ്രദ്ധിച്ചിരുന്നെങ്കിലും കാര്യമാക്കിയില്ല. വൈകുന്നേരത്തോടെ കൂടുതല്‍ പേരുടെ ആഭരണങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് കാര്യമാക്കിയത്.സംഘത്തിൽ റിസർച്ച് ഹെഡിന് പുറമെ റിസേർച് അസിസ്റ്റന്റ് മാരായ ഷംസാദ്, അഫ്വാൻ,ശബാന,അഞ്ജലി,ഹർഷദ് എന്നിവരും ഉണ്ടായിരുന്നു. സംഭവത്തില്‍ കൂടുതൽ പരിശോധനയ്ക്കായി ലാബ് പരിശോധന നടത്തേണ്ടതുണ്ട്