പാലിയേക്കരയില്‍ കാത്തുനില്‍ക്കേണ്ട....

ടോള്‍ പ്ലാസകളിലെ കുരുക്കൊഴിവാക്കാനുള്ള ഫാസ്റ്റ് ടാഗ് സംവിധാനം പാലിയേക്കരയിലും. ഇരുവശത്തുള്ള രണ്ടാമത്തെ ട്രാക്കുകള്‍ ഫാസ്റ്റ്ടാഗ് ഉപയോക്താക്കള്‍ക്ക് മാത്രമായി ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്റ്റ്ടാഗ് സംവിധാനം നിര്‍ബന്ധമായും നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.