സ്വയം പ്രഖ്യാപിത സാമൂഹിക സേവകന്റെ തട്ടിപ്പ്

സ്വയം പ്രഖ്യാപിത സാമൂഹിക സേവകന്റെ തട്ടിപ്പ് 


മരട്ഫ്ലാറ്റ്പോലെയുള്ള  വിഷയങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതിക്കും സർക്കാരിനും മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന ഇത്തരം വിഷയങ്ങളിൽ സാമൂഹിക പ്രവർത്തകൻ എന്ന ലേബൽ ചമഞ്ഞുകൊണ്ട് വിഷയം ഒത്തു തീർപ്പാക്കാൻ സാധിക്കുമെന്ന തെറ്റിധാരണ പരത്തി സമൂഹത്തിൽ വൻ പണത്തട്ടിപ്പ് നടത്തുകയാണ് ഇവർ.

തിരുവന്തപുരം വികാസ് ഭവന് സമീപമുള്ള നെപ്ട്യൂൺ ഫ്‌ളാറ്റിനെ കേന്ദ്രീകരിച്ചാണ്  അടുത്തിടെ വന്നിരിക്കുന്ന തട്ടിപ്പ് .തലസ്ഥാനത്തു അനുമതിയില്ലാതെ ഫ്ലാറ്റ് നിർമ്മിച്ച് വില്പന നടത്തിയും വാടകക്ക് കൊടുത്തും തട്ടിപ്പ് .അനധികൃതമായി  നിർമ്മിച്ച ഫ്ലാറ്റിനു  കോര്പറേഷന് അനുമതി നൽകിയിട്ടില്ല എന്നിരിക്കെയാണ് ഇത് ഉണ്ടായത്.നെപ്ട്യൂൺ ഫ്‌ളാറ്റിൽ   രാകേഷ് എന്ന വ്യകതി 10 ലക്ഷം രൂപയോളം മുടക്കി മീഡിയ സ്കൂളിന്  വേണ്ട പ്രവർത്തങ്ങൾ നടത്തിരുന്നു.സ്ഥാപനത്തിന് വേണ്ട അനുമതിക്കായി ടി സി നമ്പറും മറ്റ് രേഖകളും ചോദിച്ചപ്പോഴാണ് ചതിക്കപ്പെടുകയായിരുന്നു  എന്ന്  രാകേഷ് തിരിച്ചറിഞ്ഞത്. പ്രശ്നങ്ങൾ  പരിഹരിച്ചുവെങ്കിലും ഈ പ്രശ്നത്തെ മുതൽ എടുത്തുകൊണ്ട് സാമൂഹിക പ്രവർത്തകൻ എന്ന വ്യാജേന ഫ്ലാറ്റ് അന്ധേവാസികളുടെ  കൈയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിക്കുക്കയാണ് കൊല്ലം സ്വദേശിയായ  സുരേന്ദ്രൻ - ഇതിന്റെ എസ്‌ക്ലൂസിവ് ഓഡിയോ ന്യൂസ് 60 ക്ക്  ലഭിച്ചിരിക്കുന്നു.