+5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ സൂക്ഷികുക

വിദേശത്ത് നിന്നും തട്ടിപ്പ് ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും കേരളാ പോലീസ് മുന്നറിയിപ്പ്. വിദേശത്ത് നിന്നും തട്ടിപ്പ് ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും കേരളാ പോലീസിന്റെ മുന്നറിയിപ്പ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് അജ്ഞാത ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കരുതെന്നും പൊലീസ് അറിയിച്ചു. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലുടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.+591, +365, +371, +381, +563, +370, +255, +1869,+993 എന്നീ നമ്പറുകളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നും തട്ടിപ്പുഫോണ്‍കോളുകള്‍ വരുന്നുണ്ട്. +5 ല്‍ തുടങ്ങുന്ന നമ്പര്‍ ബൊളീവിയയില്‍ നിന്നാണെന്നാണ് സ്മാര്‍ട്ഫോണുകളില്‍ കാണിക്കുന്നത്.പോലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നു. അതേസമയം കസാഖിസ്ഥാന്‍, ഇറാഖ്, ഇറാന്‍, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും പരാതികള്‍ വരുന്നുണ്ട് . ഈ രാജ്യങ്ങളില്‍ നിന്നു തന്നെയാണോ യഥാര്‍ത്ഥത്തില്‍ കോളുകള്‍ വരുന്നതെന്നോ അല്ലെങ്കില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ അവയെന്നോ വ്യക്തമല്ല. ഈ നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്നും സംഭവത്തില്‍ പോലീസിന്റെ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.